നവസാരഥി

ഫേസ്ബുക്കിൽ വര്‍ഷങ്ങളായി എന്നെ പിന്‍തുടരുന്ന
സുമുഖനായ ഒരു ചെറുപ്പക്കാരന്‍. വയനാട്ടുകാരനാണ്. പോസ്റ്റ് ഗ്രാഡ്വേഷന്‍ കഴിഞ്ഞ് നാട്ടിലെ ഒരു കോളേജിൽ
പഠിപ്പിക്കുന്നു. സിനിമാഭിനയ മോഹം എങ്ങനെയോ തലയ്ക്കു
പിടിച്ചു പോയി. പക്ഷെ സിനിമയ്ക്കു പറ്റിയ മണ്ണേ ആയിരുന്നില്ല
വയനാട്ടില്‍.
ഞങ്ങളുടെ ഓഫീസ് ഒരു മിനി കോടമ്പാക്കമാണ്. സിനിമാ
മോഹവുമായി വന്നടിയുന്ന കുറെ ആത്മാക്കളുടെ സങ്കേതം.
ഞാന്‍ വിചാരിച്ചാല്‍ തനിക്കും മോക്ഷം കിട്ടും എന്നു
കരുതിയാവണം രാഹുലെന്നെ വിടാതെ പിന്‍തുടര്‍ന്നു. ഒന്നു
നേരിട്ടു കാണാന്‍. ഒടുവില്‍ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ ഞാന്‍
കനിഞ്ഞു. എങ്കിലും ഒഴിവാകുന്നെങ്കില്‍ ഒഴിവാകട്ടെഎന്നു
കരുതി അന്നു തന്നെ കൊച്ചിയില്‍ വന്നു കാണാന്‍ പറഞ്ഞു.
വയനാട്ടില്‍ നിന്ന് ഇത്രയും ദൂരം താണ്ടി ഒരദ്ധ്യാപകന്‍ വരില്ല
എന്നു നിനച്ചു. എന്‍റെ പ്രതീക്ഷ മുഴുവന്‍ തെറ്റിച്ചുകൊണ്ട്
ഏതാനും മണിക്കൂറുകള്‍ക്കകം രാഹുല്‍ തന്‍റെ
ബൈക്കില്‍ ഒരു നായകനെ പോലെ കൊച്ചിയിലെ
ഓഫീസില്‍ പാഞ്ഞെത്തി.


ആത്മവിശ്വാസം ഒട്ടും ചോര്‍ന്നു പോകാതെ
തനിക്കു കിട്ടിയ സര്‍ട്ടിഫിക്കറ്റുകളുടെ
കൂമ്പാരം എന്‍റെ മുമ്പില്‍ നിരത്തി. കൂടെ ഞാന്‍ നന്നായി പാടും സാര്‍ എന്നു പറഞ്ഞു കൊണ്ടൊരു പാട്ടും. മിമിക്രിക്കു ഫസ്റ്റുകിട്ടിയോ എന്നു ചോദിച്ചപ്പോഴേക്കും മലയാളത്തിലെ മിക്ക താരങ്ങളും അവിടെ സംസാരിച്ചു തുടങ്ങി. അങ്ങനെ പല പ്രകടനങ്ങള്‍ … ഒടുവില്‍ താന്‍ സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമും അതിലെ തന്‍റെ അഭിനയ മുഹൂര്‍ത്തങ്ങളും. എല്ലാം കഴിഞ്ഞപ്പോള്‍ ഒരവസരത്തിനായി രാഹുല്‍ പ്രതീക്ഷയോടെ എന്‍റെ മുഖത്തേക്ക്
ഉറ്റുനോക്കി…

‘തനിക്കു പറ്റിയ വേക്കന്‍സി ഒന്നും ഇപ്പോഴില്ല. പിന്നെ നോക്കാം ‘ ഞാനുള്ള കാര്യം തുറന്നു പറഞ്ഞു .ആ മുഖത്തു നിരാശ പടരുന്നതെനിക്കു കാണാമായിരുന്നു. പെട്ടെന്നെന്‍റെ മൊബൈല്‍ ശബ്ദിച്ചു. ഡ്രെെവറാണ്.വീട്ടിലെന്തോ അത്യാവശ്യമുള്ളതുകൊണ്ട് ഒരാഴ്ചത്തെ ലീവ് വേണമത്രേ. അന്ന് രാത്രി തന്നെ പോവുകയും വേണം.
‘ഈ നേരത്ത് ഞാനൊരു ഡ്രെെവറെ എവിടുന്നു
സംഘടിപ്പിക്കാനാ . നാളെ പല സ്ഥലത്തും പോകേണ്ടതാ’ എന്‍റെ
സ്വരമുയര്‍ന്നു. ദേഷ്യത്തോടെ ഫോണ്‍ വച്ചു.
‘സാര്‍ ഞാന്‍ മതിയോ?’ രാഹുല്‍ ആവേശത്തോടെ ചോദിച്ചു.
‘എനിക്ക് ഹെവി ലൈസന്‍സ് ഉണ്ടു സാര്‍’ തെല്ലത്ഭുതത്തോടെ
ഞാനാ അദ്ധ്യാപകനെ നോക്കി.
‘സാര്‍ മറുത്തൊന്നും പറയരുത്. സാറിനെ പോലൊരാളുടെ
കാറോടിക്കാന്‍ പറ്റുക എന്നതു തന്നെ ഒരു ഭാഗ്യമായാണ് ഞാന്‍
കരുതുന്നത്. ഇവിടെ കുറച്ചു ദിവസം നില്‍ക്കാന്‍
കരുതിത്തന്നെയാണ് വന്നതും’ മനസ്സില്ലാ മനസ്സോടെ ഒടുവില്‍
ഞാന്‍ സമ്മതിച്ചു.
രാവിലെ കൃത്യസമയത്തു തന്നെ രാഹുലെത്തി. ഒരിക്കല്‍ മമ്മുക്ക
രതീഷിന്‍റെ പെട്ടി പിടിക്കുമായിരുന്ന പോലെ അവനെന്‍റെ
ബാഗുമെടുത്തു അഭിമാനത്തോടെ തലയുയര്‍ത്തി കൂടെ നടന്നു,
സിനിമയിലെ ഒരു ഭാവി താരത്തെ പോലെ.
കീ കൊടുക്കുമ്പോള്‍ ഞാന്‍ ചോദിച്ചു, ‘താന്‍ ബെന്‍സ്
ഓടിക്കുമോ…?!’
‘എന്താ ബോസ് ഹെവി ലൈസന്‍സുപോരെ?’ അവന്‍ മുഖം
കോട്ടി ചിരിച്ചു. ചോദിക്കേണ്ടിയിരുന്നില്ലെന്നെനിക്കു തോന്നി. രജനി സ്റ്റൈലിലുള്ള ആ നോട്ടവും ബോസ് വിളിയും എനിക്കത്ര
പിടിച്ചില്ല.
രാഹുല്‍ കാര്‍ സ്റ്റാര്‍ട്ടു ചെയ്തു. കണ്ണടച്ച് ഒരു നിമിഷം
പ്രാര്‍ത്ഥിച്ചു സ്റ്റിയറിംഗ് തൊട്ടു വണങ്ങി. തന്‍റെ ജീവിതത്തിന്‍റെ
തന്നെ സ്റ്റിയറിംഗായിട്ടവനു തോന്നിക്കാണണം
‘ബോസ് … ഫസ്റ്റെങ്ങോട്ടാ ?. ‘
‘നേരേ ഓഫീസിലേക്ക് വിട്.’
രാഹുല്‍ ചെറുതായൊന്നു പരുങ്ങി…
‘എന്താ വഴിയറിയില്ലേ ?’
‘അറിയാം ബോസ്’ അവന്‍ പിന്നെയും പരുങ്ങി
‘പിന്നെന്താ ?’

‘അല്ല ബോസ്… ഈ… ഈ ബെന്‍സിന്‍റെ ഫസ്റ്റ് ഗിയര്‍ എങ്ങോട്ടാ
ഇടേണ്ടത് എന്നൊരു സംശയം
ഗിയര്‍ മാറ്റാനാവാതെ തപ്പിത്തടയുന്ന രാഹുലിനെ നോക്കി,
ഓട്ടോമാറ്റിക്ക് ഗിയര്‍ കണ്ടു പിടിച്ചവനെ ഒരു നിമിഷം ഞാന്‍
ശപിച്ചു.

സോഹന്‍ റോയ്

സമീപകാല കഥകൾ

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ