ആദ്യത്തെ പെണ്ണു കാണൽ

എഞ്ചിനിയറിംഗ്‌ പഠനം കഴിഞ്ഞ്‌ മര്‍ച്ചന്റ്‌ നേവിയില്‍
പ്രവര്‍ത്തിക്കുന്ന കാലം. ആറു മാസം കടലിലൂടെ
അങ്ങനെ ഒഴുകി നടന്നാല്‍ ആറു മാസം അവധി. കരയില്‍ ലഭിക്കുന്നതിന്റെ അഞ്ചിരട്ടി ശമ്പളം. വീട്ടിലെ ഇളയ ആളായതു കൊണ്ടും വിവാഹം കഴിക്കാത്തതു കൊണ്ടും ഉത്തരവാദിത്തങ്ങളൊന്നുമില്ല. ജീവിതത്തിലെ വസന്തകാലം.
അങ്ങനെ ആദ്യ അവധിക്കാലമെത്തി. കീശ നിറയെ കാശ്. ഒരു ബൈക്കുള്ളതുമെടുത്ത്‌ നാടുനീളെ കറക്കമാണ്‌ പ്രധാന പണി . സുഹൃത്തുക്കളെവിടുണ്ടോ അവിടെത്തിയിരിക്കും. അങ്ങു ഗോവയില്‍ വരെ. ചുരുക്കിപ്പറഞ്ഞാൽ അവര്‍ക്കു ചുറ്റുമുള്ള ഒരു ജീവിതം. കണ്ണുനട്ടു കാത്തിരിക്കുന്ന മാതാപിതാക്കളെ ഓര്‍ക്കാത്ത കാലം.
അങ്ങനെയിരിക്കെ പ്രായമായില്ലെങ്കിലും ഒന്നു പെണ്ണു കെട്ടിയാലോ എന്നൊരാശയം മനസ്സിലുദിച്ചു. വീട്ടില്‍ പറയാന്‍ പറ്റില്ല. അതു കൊണ്ട്‌ നേരെ പത്രത്തിലൊരു പരസ്യം കൊടുത്തു. ജോലിയുടെ ഗ്ലാമര്‍ കണ്ടാണോ പ്രായക്കുറവു കണ്ടാണോ എന്നറിയില്ല ഇരുന്നൂറ്റി അന്‍പതിലേറെ ആലോചനകളാണ്‌ ആദ്യ ആഴ്ചയില്‍ തന്നെ വന്നത്‌. പലതും ഒന്നിനൊന്ന്‌ മെച്ചം. മനസ്സുകൊണ്ട്‌ ശ്രീകൃഷ്ണനായിപ്പോകുന്ന അവസ്ഥ.
ഫോട്ടോകളൊക്കെ സുഹൃത്തുക്കളുടെ മുന്നില്‍ നിരത്തി വച്ചു. അസൂയയോടെയാണ്‌ അവരതൊക്കെ കണ്ടത്‌. അതാമുഖങ്ങളില്‍ തെളിഞ്ഞു നിന്നു. അതു കണ്ടപ്പോള്‍ എനിക്കൊരു പ്രത്യേക സുഖം. വിവാഹം സ്വർഗാരോഹണമായി ഞങ്ങള്‍ മണ്ടന്മാർ കരുതിയിരുന്നു എന്നതാണു സത്യം.
ഒടുവില്‍ പെണ്ണുകാണല്‍ ചടങ്ങിലേക്കു കടക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. കുടെ കാരണവന്മാരായി കുട്ടുകാരെ കൂട്ടാം എന്ന ധാരണയില്‍. പാലക്കാട്ടുകാരന്‍ അനില്‍ അവധിക്കെത്തിയിട്ടുണ്ട്. അവിടെ നിന്ന്‌ നല്ല ഒരു ആലോചനയും. അതു കൊണ്ട്‌ ആദ്യ പെണ്ണു കാണല്‍ പാലക്കാടു നിന്നു തുടങ്ങാമെന്നു തീരുമാനിച്ചു.
തലേ ദിവസം തന്നെ അനിലിന്റെ വീട്ടിലെത്തി. ആദ്യ ചെണ്ണു കാണലാണ്‌. ഞങ്ങളതൊന്നാഘോഷിച്ചു. സുഹൃത്തു നല്ല ഭക്ഷണ പ്രിയനാണ്‌. എനിക്കു വേണ്ടിയവന്റെ അമ്മയുണ്ടാക്കിയതൊക്കെ അവനൊറ്റയ്ക്കടിച്ചു തീര്‍ത്തു. ഈ തീറ്റ ഭ്രാന്തനേം കൊണ്ടാണല്ലോ
പെണ്ണു കാണാന്‍ പോകേണ്ടത്‌ എന്നോര്‍ത്തപ്പോൾ ഉള്ളൊന്നു കാളി..
അവിടെ പോയി പെരുമാറേണ്ടതിനെക്കുറിച്ച്‌ ആ രാത്രിയില്‍ തന്നെ ഒരു നീണ്ട ക്ലാസ്സ്‌ അവനു കൊടുത്തു. അവര്‍ കഴിക്കാന്‍ നിര്‍ബന്ധിച്ചാല്‍ പോലും കഴിച്ചതാണെന്നു പറഞ്ഞൊഴിയണമെന്ന്‌ ശരിക്കും ശട്ടം കെട്ടി.

നേരം പുലര്‍ന്നു. എന്റെ ബൈക്കില്‍ തന്നെയാണ്‌ പെണ്ണു കാണാന്‍ പോയത്‌. അടുത്തു തന്നെയായിരുന്നു. കാണാന്‍ നല്ല കുട്ടി. വിദ്യാസമ്പന്ന. നല്ല കുടുംബം. ഒരു കുറവും പറയാനില്ല. പെണ്‍കുട്ടിയുമായി കുറെ സംസാരിച്ചു. പരസ്പരം ഇഷ്ടമായി. അനില്‍ ചെന്നപ്പോഴേ പച്ചക്കൊടി കാട്ടിയിരുന്നു. ഭാവി അമ്മായി അപ്പന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എന്റെ കാര്യം ഒരു തീരുമാനമായി എന്നുറപ്പിച്ചു.
ഉച്ചഭക്ഷണം കഴിപ്പിച്ചേ വിടൂ എന്നവര്‍ക്കു നിര്‍ബന്ധം. തീന്‍മേശയില്‍ വിഭവങ്ങള്‍ നിറഞ്ഞു. സുഹൃത്തിന്റെ മനസ്സിലും.
എല്ലാവര്‍ക്കും ഇഷ്ടമായെങ്കിലും, പെണ്‍കുട്ടിയുടെ അച്ഛന്‌ ഒരു നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ മരുമകന്‍ മദ്യം തൊടാന്‍ പാടില്ല.

ഞങ്ങള്‍ക്കാണെങ്കില്‍ തലേ ദിവസത്തെ “ഹാങ്ങ്‌ ഓവര്‍’ ഒട്ടു മാറിയിട്ടുമില്ല. മുഖലക്ഷണം കണ്ടിട്ട് സംശയം തോന്നിയിട്ടെന്ന പോലെ ഞങ്ങളെ ടെസ്റ്റു ചെയ്യാനായിരിക്കണം മാറ്റി നിര്‍ത്തി ഭക്ഷണത്തിനു മുന്‍പ്‌ ഒരു “സ്മാള്‍” എടുക്കട്ടെ എന്നൊരു ചോദ്യം. എന്തു പറയണമെന്ന സംശയത്തിലായി ഞാന്‍. പെണ്ണു കാണാന്‍ ചെന്നിട്ട്‌ മദ്യപിക്കുന്നത്‌ മോശമല്ലേ. വേണ്ടന്നു പറയാം. പക്ഷെ അയാൾക്കതു മോശമായി തോന്നിയാലോ. ചോദിച്ച നിലയ്ക്കു രണ്ടടിച്ചാലോ. സ്‌കോച്ചിന്റെ കുപ്പിയാണ്‌ പുള്ളിക്കാരന്റെ കയ്യില്‍. മൊത്തത്തിലൊരു “കൺഫ്യൂഷൻ’
പെട്ടെന്നു തുണയ്ക്കു വന്ന കൂട്ടുകാരന്‍ ചാടി വീണു. “ഹേയ്‌ , നോ… നോ. ഞങ്ങള്‍ ആവശ്യത്തിനു കഴിച്ചിട്ടാ വന്നത്‌
അവന്‍ വാക്കു പാലിച്ചു. എന്റെ ആദ്യ പെണ്ണുകാണലിനൊരു തീരുമാനവുമായി.


സോഹൻ റോയ്‌

സമീപകാല കഥകൾ

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ