About

ജീവിതത്തിൽ വിജയിച്ചവരെ ‘ഭാഗ്യവാൻന്മാർ ‘ എന്നാണ് നാം പൊതുവെ വിളിക്കുന്നത്. എന്നാൽ ആ ‘ഭാഗ്യം’ ജന്മമെടുക്കുന്നത് കഠിന പരിശ്രമത്തിൽ നിന്ന് മാത്രമാണെന്ന സത്യം ആരും തിരിച്ചറിയാറു കൂടിയില്ല. ഇരുപത്തിആറ് വർഷങ്ങൾക്ക് മുൻപ് നേവൽ ആർക്കിടെക്ച്ചറിൽ ബിരുദം എടുക്കുമ്പോൾ, കൂടെ പഠിച്ചിരുന്ന ഏതൊരാളെയും പോലെ സാധാരണക്കാരിൽ സാധാരണകാരനായ ഒരു വ്യക്തി ആയിരുന്നു ശ്രീ സോഹൻ റോയിയും. കുടുംബ ബിസിനസുകളോ ഭൂ സ്വത്തുക്കളോ ഇല്ലാത്ത കുടുംബത്തിൽ ഒരു സ്കൂൾ ഹെഡ്മാസ്റ്ററുടെ മകനായി ജനനം. കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം എടുത്തു കഴിഞ്ഞപ്പോൾ, എല്ലാവരും ചെയ്യുന്ന പോലെ എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തി കുടുംബം പോറ്റാൻ ആണ് ബന്ധുക്കളും സുഹൃത്തുക്കളും ഉപദേശിച്ചത്.

എന്നാൽ സോഹൻ റോയി കണ്ട സ്വപ്‌നങ്ങൾ ഒക്കെ തികച്ചും വ്യത്യസ്തമായിരുന്നു. ജന്മസിദ്ധമായ കഴിവുകളും അശ്രാന്ത പരിശ്രമവും ഒത്തുചേർന്ന് ആ സ്വപ്‌നങ്ങളെ കൈപിടിച്ച് നടത്തിച്ചത് ഫോബ്‌സ് മാഗസിന്റെ അറബ് ലോകത്തിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിലേക്കും .

സമുദ്ര സംബന്ധിയായ വിവിധ വ്യവസായങ്ങൾ, വിനോദ മേഖലയിലും മാധ്യമ മേഖലയിലും ഉള്ള വിവിധ സംരംഭങ്ങൾ , ഹോം പ്ലക്‌സ്‌ / മൾട്ടിപ്ലക്സ് തീയറ്റർ നിർമ്മാണം , ത്രീഡി കൺവർഷൻ, ആരോഗ്യ വിനോദസഞ്ചാരം തുടങ്ങി ഒട്ടനവധി മേഖലകളിൽ ആഗോള വിപണിയിലെ മുൻ നിരക്കാരായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഫൗണ്ടർ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ആണ് ഇന്ന് ശ്രീ സോഹൻ റോയ്. ലോകത്തിലെ ഏറ്റവും വലിയ UT ഗേജിംഗ് ഡിവിഷൻ ഉൾപ്പെടെ അഞ്ചു വിഭാഗങ്ങളിൽ ലോകത്തിലെ ഒന്നാം നമ്പർ സ്ഥാനവും, പത്ത് വിഭാഗങ്ങളിൽ ഗൾഫ് മേഖലയിലെ ഒന്നാം നമ്പർ സ്ഥാനവും ഏരീസ് ഗ്രൂപ്പിനാണ്. ഇരുപത്തിഒന്‍പത് രാജ്യങ്ങളിൽ എഴുപത്തിയാറ് കമ്പനികളടങ്ങുന്ന ഒരു വിശാല സാമ്രാജ്യം സൃഷ്ടിച്ചെടുക്കുക എന്ന വലിയ ദൗത്യം വിജയകരമായും സമയബന്ധിതമായും പൂർത്തിയാക്കിയതാണ് അദ്ദേഹത്തിന്റെ കൃത്യമായ ആസൂത്രണ മികവിനുള്ള ഏറ്റവും വലിയ തെളിവ്.

മറൈൻ വ്യവസായമേഖല ലോകോത്തരമായി എന്നത് കൊണ്ട് ഇനി മനസ്സിലെ ക്രിയേറ്റിവിറ്റിക്ക് കുറച്ചു നാൾ അവധി കൊടുക്കാം എന്ന് ശ്രീ സോഹൻ റോയ് ചിന്തിച്ചതേയില്ല, മറിച്ച് സ്വപ്‌നങ്ങളെ കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ അനുവദിക്കുകയായിരുന്നു അദ്ദേഹം.

നൂറ്റി നാൽപ്പത്തി നാലടി നീളത്തിൽ നൂറ്റി നാല്പത്തൊന്ന് തുഴക്കാർക്ക് ഇരിക്കാൻ സാധിക്കുന്ന ‘ ഏരീസ് പുന്നമട ചുണ്ടൻ’ ആയിരുന്നു അടുത്ത സംരംഭം. പിന്നീട് അദ്ദേഹത്തിന്റെ ഈ ഡിസൈനിന് ലോകത്തിലെ ഏറ്റവും നീളം കൂടിയ വള്ളം എന്ന നിലയിൽ… ഗിന്നസ് വേൾഡ് റിക്കോർഡ്, ലിംക ബുക്ക്‌ ഓഫ് റിക്കോർഡ്സ്, ഏഷ്യ ബുക്ക്‌ ഓഫ് റിക്കോർഡ്‌സ് എന്നിവ ലഭിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം സംവിധാനം നിർവ്വഹിച്ച ഹോളിവുഡ് സിനിമ ആയ DAM 999, മൂന്നു വിഭാഗങ്ങളിലായി 5 പുരസ്കാരങ്ങൾക്ക് ഓസ്‌കാറിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടി . ഇത്തരത്തിലുള്ള ഒരു അംഗീകാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് ഇത്. ഈ സിനിമയുടെ തിരക്കഥ, ഓസ്കാർ ലൈബ്രറിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പരിസ്ഥിതി സംബന്ധവും സമുദ്ര സംബന്ധമായ വിവിധ പ്രശ്നങ്ങളെ അവലംബിച്ച് തുടർന്ന് അദ്ദേഹം സംവിധാനം ചെയ്ത Dam – The Lethal Water Bombs എന്ന ഡോക്യുമെന്ററിക്ക് ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പുരസ്കാരങ്ങളാണ് ലഭിച്ചത്. 2020 ൽ ആലപ്പാട് കരിമണൽ ഖനനം പ്രമേയമാക്കി അദ്ദേഹം ചെയ്ത ” ബ്ലാക്ക് സാൻഡ് ” എന്ന ഡോക്യുമെന്ററി ഓസ്കാറിന് ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും ചെയ്തു.

പിന്നീട് വന്നത് ഒരു സ്വപ്ന പദ്ധതി ആയിരുന്നു. ഭാരതത്തിലെ വിവിധ വിനോദ വ്യവസായ മേഖലകൾ ഏകോപിപ്പിച്ചുകൊണ്ട് ‘ഇൻഡിവുഡ് ‘ എന്നൊരു ബ്രാൻഡ് സൃഷ്ടിച്ചാൽ, അത് ഹോളിവുഡിനേക്കാൾ മൂല്യമേറിയ ഒന്നായി മാറിയേക്കാം എന്ന ചിന്തയിൽ നിന്ന് 70,000 കോടി രൂപ മുതൽമുടക്ക് വരുന്ന മഹത്തായ സംരംഭമായ “പ്രോജക്ട് ഇൻഡിവുഡ് ” ജന്മമെടുത്തു. 2015 ൽ ആരംഭം കുറിച്ച ഈ പ്രൊജക്റ്റിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കപ്പെട്ട വിശ്വവിനോദ മേളകളിൽ ഉപരാഷ്ട്രപതി അടക്കമുള്ള രാഷ്ട്രീയ പ്രമുഖരും നൂറിൽപ്പരം രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരും താര പ്രമുഖരും പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ ത്രീഡി മോഷൻ & അനിമേഷൻ സ്റ്റുഡിയോ ആയ ഏരീസ് എപ്പിക്ക, ഇന്ത്യയിലെ ഏറ്റവും വലിയ ശബ്ദമിശ്രണ സ്റ്റുഡിയോകളിൽ ഒന്നായ ഏരീസ് വിസ്മയാസ് മാക്സ്, തിരുവനന്തപുരത്തെ അത്യന്താധുനിക സംവിധാനങ്ങളോട് കൂടിയ ഏരീസ്പ്ലെക്സ് എന്ന മൾട്ടിപ്ലക്‌സ് തീയറ്റർ , പ്രിവ്യൂ തീയേറ്ററുകൾ മുതലായവയും പ്രൊജക്റ്റ്‌ ഇൻഡിവുഡ് യാഥാർഥ്യമാക്കുന്നതിന് വേണ്ടി ഏരീസ് ഗ്രൂപ്പ്‌ നേരിട്ട് നടത്തിയ അടിസ്ഥാന നിക്ഷേപ പദ്ധതികളുടെ ഭാഗമാണ്.

ദൃശ്യ മേഖലയിലെ സാന്നിധ്യമായി മാറിയ മറൈൻ ബിസ് ടിവി, മെഡിബിസ് റ്റി വി, ഇൻഡി വുഡ് റ്റി വി എന്നീ ടെലിവിഷൻ ചാനലുകളും ഇന്ന് ഏരീസ് ഗ്രൂപ്പിന് ഉണ്ട്.

കമ്പനിയിലെ ജീവനക്കാരുടെ കാര്യശേഷിയും സമയം നിർണയ നൈപുണ്യവും ഫലപ്രദമായി വിനിയോഗിക്കാനായി, EFFISM എന് തത്വത്തിൽ അധിഷിതമായി, ശ്രീ സോഹൻ റോയ് രൂപകൽപ്പന ചെയ്ത “ടൈം” എന്ന സോഫ്റ്റ്‌വെയർ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയെടുത്തിട്ടുണ്ട്. ഈ സോഫ്റ്റ്‌വെയർ ഇന്ന് ആഗോള രംഗത്തെ പല മുൻനിര കമ്പനികളും ഏരീസ് ഗ്രൂപ്പിന്റെ ലൈസൻസോടു കൂടി ഉപയോഗിച്ചു വരുന്നു.

വാണിജ്യതാത്പര്യങ്ങൾക്ക് അപ്പുറം, സോഹൻ റോയ് എന്ന വ്യക്തിയുടെ ജീവകാരുണ്യപ്രവർത്തങ്ങളാൽ ആശ്വാസം നേടിയ ഒരു വലിയ സമൂഹത്തെയും നമുക്ക് പുറത്തു കാണാൻ കഴിയും. പ്രകൃതി ദുരന്തങ്ങളിൽ പെട്ട ജീവിതം നഷ്ടമായവർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങൾ, പിന്നോക്ക മേഖലകളിലെ വിദ്യാലയങ്ങളുടെ നടത്തിപ്പ്, സാമ്പത്തികമായി തകർന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, എന്നിവ അവയിൽ ചിലത് മാത്രമാണ്.

ജീവനക്കാർക്ക് നൽകി വരുന്ന വിവിധ ക്ഷേമ പദ്ധതികൾക്ക് പുറമേ അവരുടെ മാതാപിതാക്കൾക്കായി പെൻഷൻ കൂടി ഏർപ്പെടുത്തിയതിലൂടെ ഭാരതത്തിലെ ഏറ്റവും നല്ല സ്ഥാപനമേധാവി എന്ന അംഗീകാരം 2016ലെ ആചാര്യ ഹസ്തി കരുണ എംപ്ലോയർ കാർഡിലൂടെ ശ്രീ സോഹൻ റോയ് കരസ്ഥമാക്കി. 2020 ൽ ജീവനക്കാരുടെ ഭാര്യമാരായ വീട്ടമ്മമാർക്ക് ശമ്പളം നൽകുക എന്ന ഒരു പുതിയ പദ്ധതിയും അദ്ദേഹം ആവിഷ്കരിച്ചു. ലോകത്തിൽ തന്നെ ആദ്യമായാണ് ഒരു സ്ഥാപനം ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.

ഇത് കൂടാതെ പ്രവാസി എക്സ്പ്രസിന്റെ ‘മലയാളി രത്ന ‘ (2017), നാഷണൽ അച്ചീവേഴ്സ് അവാർഡ് (2016), ഗാത്ജോഡ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് (2018), സരസ്വതി വിദ്യാലയത്തിന്റെ ഇൻസ്പയറിംഗ് ഐക്കൺ അവാർഡ്(2019), വയലാർ പ്രവാസി സാഹിത്യ അവാർഡ് (2019) , ജർമ്മൻ ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി അവാർഡ് (2019), ഗാന്ധിഭവൻ ട്രസ്റ്റിന്റെ സത്യൻ നാഷണൽ ഫിലിം അവാർഡ് (2020), മലയാള പുരസ്‌കാരം (2020),പ്രമുഖ സാഹിത്യ പുരസ്‌കാരമായ ലളിതാംബിക അന്തർജ്ജനം അവാർഡ്(2018) തുടങ്ങി നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 2018ൽ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായ നൂറ്റി ഇരുപത്തഞ്ച് കുറുങ്കവിതകളുടെ രചയിതാവ് (ഇവ പിന്നീട് ‘അണുകാവ്യം ‘ എന്ന പേരിൽ DC ബുക്സ് പ്രസിദ്ധീകരിച്ചു ). 2019 ൽ ഇരുപത്തിയഞ്ച് കവിതകൾ അവയുടെ ഓഡിയോ ഉൾപ്പെടെ ‘പൊയെട്രോൾ’ എന്ന ഡിജിറ്റൽ ആപ്പ്ളിക്കേഷനിലൂടെ പുറത്തിറക്കി. അതേവർഷം നടന്ന സൂര്യ ഫെസ്റ്റിവലിലും ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിലും 601 കവിതകളടങ്ങിയ അണുമഹാകാവ്യം പ്രസിദ്ധീകരിച്ചു. 2020 ൽ 1001 കവിതകൾ അടങ്ങിയ അണുമഹാകാവ്യവും പ്രസിദ്ധീകരിച്ചു

ഇത്തരത്തിൽ, കടന്നുവന്ന ജീവിത വഴികളിലെ ഓരോ ദിനങ്ങളിലും ശ്രീ സോഹൻ റോയ് അടയാളപ്പെടുത്തി കൊണ്ടിരിക്കുന്ന സുവർണ മുദ്രകൾ ജീവിത വിജയം കൊതിക്കുന്ന ഓരോ വ്യക്തിക്കും സമൂഹത്തിനും വരും തലമുറയ്ക്കും അവരുടെ ജീവിത പാഠങ്ങൾക്ക് മാർഗ്ഗ ദർശനം നൽകുന്ന നാഴികക്കല്ലുകളായി എന്നെന്നും നിലനിൽക്കുക തന്നെ ചെയ്യും എന്ന് ഉറപ്പാണ്.

കൂടുതൽ വിവരങ്ങൾ അറിയുവാൻ www.sohanroy.com എന്ന വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.

സമീപകാല കഥകൾ

അളിയൻ ബാബയും നാൽപ്പത്തൊന്നു "കള്ള"ന്മാരും

ഹിമാലയൻ പ്ലാനിംഗ്

ലേഡീസ് ഒൺലി

കാമാഖ്യയാത്ര

മടക്കയാത്ര

പുരാവസ്തു

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ