നിത്യഹരിതം

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുകയാണ്‌. ബാഹുബലിയെ തോല്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സെറ്റ്‌. നിര്‍മ്മാതാവായ സുഹൃത്തിനെ കാണാന്‍ ചെന്നതാണ്‌. യാദൃശ്ചികമായി അവിടെ വച്ച്‌ പഴയ ഒരു നിര്‍മ്മാതാവിനെ കണ്ടുമുട്ടി. കുറെ നേരം സംസാരിച്ചു. നായക നടന്‍റെ ഡേറ്റന്വേഷിച്ചു വന്നതാണ്‌. ഇതേ നടനെ വച്ചെടുത്ത കഴിഞ്ഞ പടം എട്ടു നിലയ്ക്കു പൊട്ടി. ആകെ ഉണ്ടായിരുന്ന എസ്റ്റേറ്റും വീടും പോയിക്കിട്ടി. അടുത്ത പടത്തിനു മാര്‍വാഡി കനിയണം. അതിനു നായകന്റെ ഡേറ്റു ...

Sohan Roy

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

വര്‍ഷങ്ങളായുള്ള ഭാര്യയുടെ സ്വപ്നമാണ് കൈലാസ ദര്‍ശനം. രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന അപകടം നിറഞ്ഞ ഹിമാലയന്‍ യാത്ര. മൂന്നു മാസത്തെയെങ്കിലും തയ്യാറെടുപ്പു വേണം ശരീരവും മനസ്സും അതിനു പാകപ്പെടുത്തിയെടുക്കാന്‍. അടിസ്ഥാനപരമായി കമ്യൂണിസ്റ്റായ ഞാന്‍ ആദ്യമേ മുങ്ങി. വിശ്വാസത്തില്‍ ഗവേഷണം നടത്തുന്ന ഭാര്യയുണ്ടോ വിടുന്നു. അഭ്യര്‍ത്ഥനയുടെ രൂപവും
ഭാവവും മാറിയപ്പോള്‍ ഞാന്‍ നിരുപാധികം കീഴടങ്ങി.

ഈശ്വര നിന്ദകനായ കമ്മ്യൂണിസ്റ്റേ ആയിരുന്നില്ല ഞാനൊരിക്കലും. ...

Sohan Roy

ലേഡീസ് ഒൺലി


ഭക്തിയിൽ കൈവിഷം കിട്ടിയ ഭാര്യയുടെ തീർത്ഥാടന പരമ്പര പരിധികളെല്ലാം ലംഘിക്കുകയാണ്. എല്ലാ മാസവും ഏതെങ്കിലും ഭക്തിപര്യവേഷണം നടത്താൻ എന്നെയും കൂട്ടിപ്പോയില്ലെങ്കിൽ സമാധാനം കിട്ടാത്ത അവസ്ഥ. ടൂസ്റ്റാർ ഹോട്ടൽ ഫസിലിറ്റി പോലുമില്ലാത്ത മലയിടുക്കുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവങ്ങളോടാണ് കക്ഷിക്ക് കൂടുതൽ താത്പര്യം. ഒരിക്കൽ താമസിച്ച 'സ്റ്റാർ'ഹോട്ടലിലെ മുറിയിൽ നൃത്തം വച്ച് എലിക്കുട്ടനേയും പുതയ്ക്കാൻ കിട്ടിയ വർഷങ്ങളായി കഴുകാത്ത കമ്പിളിപ്പുതപ്പിനേയും ഇപ്പോഴുമോർക്കാറുണ്ട്. താലി കെട്ടിയതിനു കിട്ടുന്...

Sohan Roy

ഹിമാലയൻ പ്ലാനിങ്

വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം. ഫേസ് ബുക്ക് എന്നീ മൂന്നു യൂണിവേഴ്സിറ്റികളിൽ ഒരേ സമയം തകൃതിയായി പഠിച്ചുകൊണ്ടിരിക്കുന്ന ഭാര്യക്ക് ആത്മവിശ്വാസം അനുദിനം വർദ്ധിക്കുന്നുണ്ടോ എന്നൊരു സംശയം. പല കാര്യങ്ങളും പൂർവ്വഗുരുവായ എന്നോടു ചോദിക്കാതെയാണിപ്പോൾ ചെയ്യുന്നത്. ഒടുവിലിതാ ജൂൺ മാസത്തിലെ ഹിമാലയൻ തീർത്ഥാടനം പോലും ഒറ്റയ്ക്കു തീർപ്പാക്കിയിരിക്കുന്നു. ഉത്തരാഖണ്ഡിലേക്കാണു യാത്ര. എല്ലാം ബുക്കു ചെയ്തിട്ടാണു പറയുന്നതു തന്നെ. ആദ്യയാഴ്ച്ചയിലാണ് യാത്രയെന്നറിഞ്ഞപ്പോഴേ എന്റെ നെഞ്ചിലിടി വെട്ടി. രണ്ടു വർഷമായി കാത്തിരുന്...

Sohan Roy