തനിയാവർത്തനം

നക്ഷത്ര ഭോജനത്തിന്റെ ചര്‍ച്ചയില്‍ ആണല്ലോ നാടിപ്പോൾ. ഇതോടൊപ്പം ചേര്‍ത്തു വായിക്കാവുന്ന ഒരു സംഭവം കൂടി പറയാം.
2015 ല്‍ കൊച്ചിയില്‍ വച്ച്‌ ഇന്‍ഡിവുഡ്‌ ഫിലിം കാര്‍ണിവലിന്റെ തുടക്കം കുറിക്കുന്നു. മുപ്പതിലേറെ രാജ്യങ്ങളില്‍നിന്നുള്ള നിര്‍മ്മാതാക്കളും സംവിധായകരും നടീനടന്മാരും സാങ്കേതിക വിദഗ്ധരും മാധ്യമ പ്രവര്‍ത്തകരും എത്തിച്ചേരുന്ന മെഗാ പരിപാടി. ഫിലിം കാര്‍ണിവലിന്റെ ആറ്‌ വേദികളില്‍ ഒന്ന്‌ കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്‌. പുറത്തുനിന്നുള്ള ഭക്ഷണം അവര്‍ അനുവദിക്കില്ല. വിലയെത്ര കുറയ്ക്കാന്‍ ശ്രമിച്ചിട്ടും അഞ്ച്‌ ലക്ഷത്തിനു മേല്‍ വരും. ഞങ്ങളുടെ ബഡ്ജറ്റ്‌ ഒരു ലക്ഷത്തിനു താഴെയും. സംഘാടകരായ ഞങ്ങള്‍ക്ക്‌ വണ്ടിയെടുത്ത്‌ പുറത്തു പോയി കഴിക്കാം. വിദേശികള്‍ക്കും സെലിബ്രിറ്റികള്‍ക്കും അതിനാവില്ലല്ലോ. ബഡ്ജറ്റിനു പുറത്തായതിനാല്‍ അതിഥികള്‍ തല്‍ക്കാലം സ്വന്തം പോക്കറ്റില്‍ നിന്നെടുത്തു കഴിയ്ക്കട്ടെ എന്നു ഞങ്ങളങ്ങു തീരുമാനിച്ചു.
യുഡിഎഫ്‌ ഭരണകാലമാണ്‌. അപ്രതീക്ഷിതമായി ടുറിസം ഡിപ്പാര്‍ട്ട്മെന്റ്‌, അഞ്ച്‌ ലക്ഷം രുപ, ഭക്ഷണം സ്പോണ്‍സര്‍ ചെയ്യാനായി സമ്മതിച്ചു . ആ ഉറപ്പില്‍ ഞങ്ങള്‍ നക്ഷത്ര ഭക്ഷണം വിളമ്പാന്‍ തീരുമാനിക്കുന്നു. നല്ല ഒന്നാം തരം ഭക്ഷണം . കഴിച്ചവരെല്ലാം ടുറിസം ഡിപ്പാര്‍ട്ട്മെന്റിനു നന്ദിയും പറഞ്ഞു പോയി. ഒപ്പം ടൂറിസം ഡിപ്പാര്‍ട്ട്മെന്റും… !!.
അഞ്ചു ലക്ഷം സര്‍ക്കാര്‍ തന്നാലെ ഹോട്ടല്‍ ബില്‍ തീര്‍ക്കാനാവു. പല ശ്രമങ്ങളും നടത്തി. പലരേയും കണ്ടു. പണം മാത്രം കിട്ടിയില്ല. ഒടുവില്‍ ഇലക്ഷന്‍ വന്നു. സര്‍ക്കാര്‍ മാറി. പഴയ പല്ലവി തന്നെ… “ഉടന്‍ തരാം”. പിന്നീടതു “തന്നവരോട്‌ പോയി ചോദിക്കൂ” എന്നായി. നടന്നു നടന്നു കാലു തേഞ്ഞതു മിച്ചം. കാണേണ്ടവരെ കാണേണ്ടത് പോലെ കാണാത്തതു കൊണ്ടാണെന്നു
അനുഭവസ്ഥര്‍ പറഞ്ഞു. അങ്ങനെയത്‌ വേണ്ടെന്നു ഞങ്ങളും തീരുമാനിച്ചു. ഹോട്ടലിലെ പണം കയ്യില്‍ നിന്നിട്ട്‌ തീര്‍ത്തതു കൊണ്ട്‌ അവര്‍ ചീത്ത വിളി നിര്‍ത്തി. പണം കിട്ടാനുള്ള യാത്രകൾക്ക്‌ മാത്രമായി രണ്ട്‌ ലക്ഷം കൂടി കളഞ്ഞത്‌ മിച്ചം !. ഏതായാലും വര്‍ഷം അഞ്ചു കഴിയുന്നു. ഒരു നയാ പൈസ ഇതുവരെ കിട്ടിയിട്ടില്ല. ഭക്ഷണം ഞങ്ങളുടെ വകയെന്ന്‌ പറഞ്ഞിരുന്നെങ്കില്‍ ബ്രാന്‍ഡിങ്ങെന്നു കരുതിയെങ്കിലും സമാധാനിക്കാമായിരുന്നു. ഏതായാലും കഴിഞ്ഞ വര്‍ഷത്തെ ലോക കേരള സഭയ്ക്ക്‌ ദക്ഷണം വിളമ്പിയവര്‍ക്ക്‌ പണം കിട്ടിയിട്ടില്ലെന്ന്‌ അറിഞ്ഞപ്പോൾ തെല്ലൊരാശ്വാസം. കുഴിയില്‍ ഞങ്ങള്‍ ഒറ്റയ്ക്കല്ലല്ലോ… !!!


സോഹൻ റോയ്‌

സമീപകാല കഥകൾ

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ