ട്രേഡ് സീക്രട്ട്

കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ്ങിനു പഠിക്കുന്ന കാലം. സ്വന്തം കാലില്‍ നിന്നു പഠിക്കുവാന്‍ വേണ്ടി
കാമ്പസിനുള്ളില്‍ ഒരു ഡ്രൈ ക്ലീനിംഗ്‌ ഷോപ്പ്‌ നടത്താന്‍ തീരുമാനിച്ചു. പക്ഷേ സ്ഥാപനം തുടങ്ങാന്‍ സഹായിച്ച ജേഷ്ഠ സഹോദരന്‌ ഉപരിപഠനത്തിനായി ജര്‍മ്മനിക്കു പെട്ടെന്നു പോകേണ്ടി വന്നു. സഹായത്തിനു ഭാവി അളിയന്‍ മാത്രം. ഷട്ടില്‍ ഭ്രാന്തനായ കക്ഷി വൈകിട്ടു സമയം കിട്ടിയാല്‍ അപ്പോള്‍ കളിക്കാന്‍ പോകും. എന്നും വൈകീട്ട്‌ നാലു മണിക്ക്‌ ക്ലാസ്സുകഴിഞ്ഞാല്‍ കടയില്‍ നില്‍ക്കേണ്ട ഉത്തരവാദിത്വം എന്റെ പുറത്തായി. കസ്റ്റമേഴ്സ്‌ മിക്കവരും വരുന്നത്‌ നാലിനും ഏഴിനും ഇടയ്ക്കാണ്‌
ഡ്രൈക്സിനിംഗ്‌ കൊച്ചിയില്‍ അന്ന്‌ ഒരു സ്ഥാപനം മാത്രമേ സ്വന്തമായി ചെയ്യുന്നുള്ളു. 25% കമ്മീഷന്‍ വാങ്ങി അവരുടെ കളക്ഷന്‍ ഏജന്റായാണ്‌ ഞങ്ങളുടെ പ്രവര്‍ത്തനം. ഡ്രൈ ക്ലീനിംഗ്‌ എന്താണെന്ന്‌ അന്നാര്‍ക്കും വലിയ പിടിയില്ലായിരുന്നു. പക്ഷേ പെട്രോളിലാണ്‌ കഴുകുന്നതെന്നൊരു ധാരണ പൊതുവേ പരന്നിരുന്നു. അതു കൊണ്ടു തന്നെ തിരിച്ചു കൊടുക്കുമ്പോള്‍ ഡ്രസ്സെടുത്തു മണത്ത്‌ പെട്രോളിന്റെ മണമുണ്ടോ എന്നു നോക്കി അതില്ലാത്തതില്‍ അസ്വസ്ഥരായി തട്ടിക്കയറുന്ന നിരവധി കസ്റ്റമേഴ്‌സുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്കും വലിയ ധാരണ ഇതേക്കുറിച്ചില്ലായിരുന്നു. ഏകാധിപത്യ മാനസികാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രൈക്സീനിംഗ്‌ മുതലാളി ഞങ്ങള്‍ക്കു സമയത്തിനു ഡെലിവറി കൂടി ചെയ്യാതായതോടു കൂടി കസ്സമേഴ്‌സ്‌ നിയന്ത്രണം വിട്ടു. കൂട്ടത്തില്‍ നിറം പോകുക പട്ടുസാരിയുടെ പട്ടു ചുരുളുക, മഴ സമയത്ത്‌ ശരിക്കുണങ്ങാതെ തേക്കുക തുടങ്ങി പരാതികളുടെ നീണ്ട നിര. കുടാതെ നഷ്ടത്തിന്റെ ഗന്ധവും.
എന്നും ക്ലാസ്സു വിടാറാകുമ്പോഴേക്കും ഉള്ളില്‍ നിന്നും ഒരു കാളല്‍ വന്നു തുടങ്ങുമായിരുന്നു. തെറി മുഴുവന്‍ കേൾക്കേണ്ടത്‌ ഞാനാണ്‌. ചിലര്‍ നഷ്ടപരിഹാരവും ചോദിച്ചു തുടങ്ങി. കണ്ടകശനിയിലൂടെ കടന്നു പോകുന്ന അവസ്ഥ.
ഒടുവില്‍ ഞങ്ങളതിനു പരിഹാരം കാണാന്‍ തന്നെ തീരുമാനിച്ചു. പ്രശ്‌നങ്ങള്‍ ഓരോന്നായി കടലാസിലെഴുതി. എതിരെ പരിഹാരമാര്‍റ്റവും. പരിഹാരമില്ലാത്ത പ്രശ്‌നങ്ങളില്ലല്ലോ ലോകത്ത്‌.
നേരെ പോയി റെയില്‍വേ ട്രാക്കിന്‌ സമീപം പ്രവര്‍ത്തിക്കുന്ന ഒരലക്കുകാരന്‍ ചേട്ടനെ കണ്ടു. റയില്‍വേ ട്രാക്കിലെ ചൂടു മെറ്റലിലിട്ടു മിനിട്ടുകള്‍ക്കകം ഉണക്കിയെടുക്കുന്ന അദ്ദേഹത്തിന്റെ ഡ്രൈക്സീനിംഗ്‌ ടെക്നോളജി കണ്ട്‌ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മൂന്നു ദിവസത്തിനു പകരം ഒരു ദിവസം തന്നെ അദ്ദേഹത്തിനു ധാരാളം. പട്ടുസാരികളില്‍ പറ്റിയ അഴുക്ക്‌ നനഞ്ഞ തുണികൊണ്ടു തുടയ്ക്കുക മാത്രം ചെയ്ത്‌ പട്ടിന്റെ മുകളില്‍ നനഞ്ഞ വിരിയിട്ട്‌ അതിനു മുകളിലൂടെ തേച്ചു നോക്കിയതോടെ പട്ടുകേടാവുന്ന പ്രശ്നവും മാറിക്കിട്ടി. നാടന്‍ അലക്കായതു കൊണ്ട്‌ നിറം പോകുന്ന പ്രശ്നവുമില്ല. ഇനിയാകെ ഉള്ള പ്രശ്നം പെട്രോള്‍ വാഷിന്റേതാണ്‌. ഒരു കുപ്പി പെട്രോള്‍ ഉണ്ടെങ്കില്‍ അലക്കിത്തേച്ച ഡ്രസ്സുകളില്‍ അലക്കുകാരന്‍ ചേട്ടന്‍ ഒരു മാസം തുള്ളി പ്രയോഗം നടത്തും. കുറച്ചു നേരം, കൊണ്ടു പോകുന്ന പെട്ടിയില്‍ അച്ചു വച്ചാല്‍ പെട്രോള്‍ വാഷാണെന്നേ മുക്കടപ്പുള്ളവന്‍ കൂടി പറയു. സ്ഥാപനത്തിന്റെ പേരോടൊപ്പം ലോണ്‍ഡ്രി ആന്‍ഡ്‌ ഡ്രൈക്ലിനിംഗ്‌ സര്‍വ്വീസസ്‌” എന്നു കുടി ചേര്‍ത്തെങ്കിലും അലക്കിത്തേച്ചുവരുന്ന ഡ്രസ്സിന്റെ രൂക്ഷമായ പെട്രോള്‍ ഗന്ധം ഡ്രൈക്ലീനിംഗിന്റെ ഉറപ്പാണ്‌ ഞങ്ങള്‍ പറയാതെ തന്നെ കസ്സമേഴ്‌സിനു നല്‍കിയത്‌. എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ഒരൊറ്റമുലി പോലെ അവിടുന്നു കിട്ടി. പറഞ്ഞ സമയത്തിനും മുന്‍പേ മടക്കിക്കൊടുക്കുമ്പോള്‍ ഒരിക്കല്‍ നഷ്ടപ്പെട്ടുപോയിതിരിച്ചു കിട്ടുന്ന കസ്റ്റമർ സാറ്റിസ്ഫാക്ഷന്‍’ കണ്ട്‌ കണ്ണു നിറഞ്ഞ ദിനങ്ങള്‍.
പക്ഷെ എന്നെ ഏറ്റവും കുടുതല്‍ സന്തോഷിഷിച്ചത്‌ 25 ശതമാനത്തില്‍ നിന്നും 100 ശതമാനത്തിലേക്കുള്ള ലാഭത്തിന്റെ കുതിപ്പാണ്‌. പട്ടുസാരികളുടെ കാര്യത്തില്‍ 800 ശതമാനവും. പട്ടുസാരികള്‍ വരുമ്പോള്‍ കൂട്ടത്തോടെയാണ്‌ വരുന്നത്‌. അതും വല്ലപ്പോഴും. കാരണമന്വേഷിച്ചപ്പോഴാണറിയുന്നത്‌ ആഡിറ്റോറിയത്തില്‍ കലാപരിപാടികര്‍ നടക്കുന്ന ദിവസം മാത്രമേ കാമ്പസിലെ പട്ടുസാരികള്‍ വെളിച്ചം കാണൂ എന്നും, അതാണ്‌ പിറ്റേ ദിവസം കുറച്ചു പൊടി മാത്രം പറ്റിയതിന്റെ പേരില്‍ ഡ്രൈ ക്ലീനിംഗിനു വരുന്നതെന്നും. ബിസിനസ്സ്‌ ഡവലപ്പ്മെന്റിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായി എന്നിലെ ബിസിനസ്സുകാരനും കലാകാരനും കൈകോര്‍ത്തപ്പോൾ ആ അവിശുദ്ധ ബന്ധത്തില്‍ ഞങ്ങളുടെ ഓഡിറ്റോറിയത്തില്‍ നിരവധി പുതിയ കലാപരിപാടികള്‍ തുടരെത്തുടരെ നിറഞ്ഞാടി. പിറ്റേ ദിവസം ഡ്രൈ ക്ലീനിംഗിനെത്തുന്ന പട്ടുസാരികളിലൂടെ ഞാന്‍ കാമ്പസിലെ ഒരു ചെറിയ അംബാനിയായി മാറുകയായിരുന്നു.
കുടെ സിനിമയിലേക്കെന്നെ കൊണ്ടെത്തിച്ച കലാ പ്രവര്‍ത്തനത്തിന്റെ നട്ടുനനയ്ക്കലും .
ഹോസ്റ്റല്‍ മുറിയില്‍ വന്നു ഡ്രസ്സ്‌ കൊണ്ടു പോകുന്ന ഒരലക്കുകാരന്‍ ഞങ്ങൾക്കുണ്ടായിരുന്നു. ഞാനെന്റെ ഡ്രസ്ലുകളെടുത്തു അയാൾക്കു കൊടുക്കുമ്പോള്‍ ഞങ്ങളുടെ കസ്റ്റമർ കൂടിയായ റൂംമേറ്റ് എന്നോടു പുച്ഛത്തോടു ചോദിക്കാറുണ്ടായിരുന്നു സ്വന്തമായി ഡ്രൈ ക്ലീനിങ്ങ്‌ ഷോപ്പുണ്ടായിട്ടു കൂടി സ്വന്തം തുണി, അലക്കാന്‍ കൊടുക്കുന്ന പിശുക്കത്തരം കാണിക്കണോ എന്ന്‌. എല്ലാം കെട്ടിപ്പൊതിഞ്ഞ്‌ ഒരു കിലോമീറ്റര്‍ നടന്ന്‌ ഞങ്ങളുടെ ഷോപ്പിലേക്ക്‌ ഡ്രൈ ക്ലീന്‍ ചെയ്യാന്‍ പോകുന്ന ‘മുറിയനോട്‌’ ഭാര്യയോടു പോലും ട്രേഡ്‌ സീക്രട്ട്‌ വെളിപ്പെടുത്തരുതെന്നുള്ള ബിസിനസ്സിന്റെ അടിസ്ഥാന തത്ത്വം പഠിച്ചു കഴിഞ്ഞ എനിക്കു പറയാന്‍ പറ്റില്ലല്ലോ, റെയില്‍വേ ട്രാക്കിലെ ഉണക്കിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ്‌ അയയിലിട്ടുള്ള ഉണക്കെന്ന്‌..!!!


സോഹൻ റോയ്‌

സമീപകാല കഥകൾ

കാമാഖ്യയാത്ര

മടക്കയാത്ര

മാർഗ്ഗദർശി

കരിയർ ഡിസൈൻ

ചായസുന്ദരികൾ

“ഫ്രീ”ധനക്കെണി

കൊറോണ വാക്‌സിൻ

ആഫ്രിക്കൻ യൗവനം

മധുരപ്പാര

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

മൂഢ വിദ്വാൻ

മിഥുന യാത്ര

കിഡ്നാപ്പിംഗ്

വ്യാജരാജ

പുച്ഛഗാഥ

പരിണാമസ്വത്വം

താത്ത്വികപ്പാര

സ്വപ്നവധു

ഒരു മട്ടൺ ബിരിയാണിക്കഥ

തനിയാവർത്തനം

സൗഹൃദക്കെണി

ട്രേഡ് സീക്രട്ട്

കമ്മ്യൂണിസ്റ്റിന്റെ കൈലാസ യാത്ര

ഒറ്റമൂലി

കർമ്മഭോഗി

നിത്യഹരിതം

ഓട്ടച്ചെവി

ഏകലവ്യ

ആദ്യത്തെ പെണ്ണു കാണൽ

നിമിഷ കവി

ആക്സിഡന്റ്

നവസാരഥി

ഒരു തേപ്പ് കഥ

വിഭാഗങ്ങൾ

ടാഗുകൾ