 
              
              
                Date •  19/06/2025
                
               
    
വാട്ട്സ് ആപ്പ്, ഇൻസ്റ്റാഗ്രാം. ഫേസ് ബുക്ക് എന്നീ മൂന്നു യൂണിവേഴ്സിറ്റികളിൽ ഒരേ സമയം തകൃതിയായി പഠിച്ചുകൊണ്ടിരിക്കുന്ന ഭാര്യക്ക് ആത്മവിശ്വാസം അനുദിനം വർദ്ധിക്കുന്നുണ്ടോ എന്നൊരു സംശയം. പല കാര്യങ്ങളും പൂർവ്വഗുരുവായ എന്നോടു ചോദിക്കാതെയാണിപ്പോൾ ചെയ്യുന്നത്. ഒടുവിലിതാ ജൂൺ മാസത്തിലെ ഹിമാലയൻ തീർത്ഥാടനം പോലും ഒറ്റയ്ക്കു തീർപ്പാക്കിയിരിക്കുന്നു. ഉത്തരാഖണ്ഡിലേക്കാണു യാത്ര. എല്ലാം ബുക്കു ചെയ്തിട്ടാണു പറയുന്...
                
               
             
		
			
            
              
                 
              
              
                Date •  19/06/2025
                
               
    
ഡോക്ടറാവണമെന്നായിരുന്നത് ഭാര്യയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം. പക്ഷേ പ്രീഡിഗ്രിക്ക് തേഡ് ഗ്രൂപ്പ് എടുത്തതു കൊണ്ട് സംഗതി നടന്നില്ല.... കൂട്ടുകാരികളെല്ലാം ആ ഗ്രൂപ്പായതു കൊണ്ട് പരിചയക്കാരനായ പ്രിൻസിപ്പാൾ വച്ചു നീട്ടിയ സെക്കന്റ് ഗ്രൂപ്പു വലിച്ചെറിഞ്ഞ്
സൗഹൃദസംഘത്തിനോടൊപ്പം കൂടി... എങ്കിലും നാട്ടിൽ സ്വന്തം പേരിലുള്ള കുടുംബത്തിന്റെ മെഡിക്കൽ സ്റ്റോറുള്ളതു കൊണ്ട്, അവിടുന്നു കടത്തിക്കൊണ്ടുവരുന്ന...
                
               
             
		
			
            
              
                 
              
              
                Date •  18/06/2025
                
               
    
ദുബായിലെ സുഹ്യത്തും വ്യവസായിയുമായ ഇന്ത്യാക്കാരൻ്റെ ജന്മദിനാഘോഷം ജോർജിയയിൽ വച്ചു നടക്കുന്നു. ജീവിതം ആഘോഷിച്ചു തീർക്കേണ്ടതാണെന്നു വിശ്വസിക്കുന്ന സുഹൃത്ത് അവിടുള്ള ഏറ്റവും വലിയ റിസോർട്ടിൽ മൂന്നു ദിവസത്തെ ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്. കൊറോണക്കാലത്തെ അപൂർവ്വ ആഘോഷം. ബോളിവുഡ് സ്റ്റൈലിൽ നടക്കുന്ന പാർട്ടിയായതുകൊണ്ട് മൂന്നു നേരവും ഫാഷൻ പരേഡിനവസരമുണ്ടെന്നറിഞ്ഞ ഭാര്യ ഡബിൾ ഡോസിൽ ഇരട്ട വാക്സിനെടുത്ത ധൈര്യത്...
                
               
             
		
			
            
              
                 
              
              
                Date •  18/06/2025
                
               
    
കുടുംബത്തിലെ കുറെപ്പേരുമായൊരിയ്ക്കൽ തലസ്ഥാനത്തെ പ്രശസ്തമായ ഒരു കൊട്ടാരം സന്ദർശിയ്ക്കാൻ പോയതാണ്. കൊട്ടാരം നിറയെ പുരാവസ്തുക്കളുടെ സംസ്ഥാന സമ്മേളനം. ആക്രി കണ്ടാൽ ചാടി വീഴുന്ന ഭാര്യ, കയം കണ്ട കന്നു പോലെയായി. ആക്രിക്കാരു പോലുമെടുക്കാത്ത പലതും പുരാവസ്തുവെന്ന പേരിൽ ഭീകര വില കൊടുത്തു വാങ്ങിക്കൊണ്ടു വരുന്ന ശീലം കക്ഷിയ്ക്കു പണ്ടേയുള്ളതാണ്. സംസാരപ്രിയനായ ഗൈഡിനെക്കൂടി കിട്ടിയപ്പോൾ മൊത്തത്തിൽ സം...
                
               
             
		
			
            
              
                 
              
              
                Date •  18/06/2025
                
               
    
കഠിനതടവിനു വിധിക്കപ്പെട്ട എന്നിലെ നാസ്തികനെ കൈലാസമടക്കം ഭാരതത്തിലെ മിക്ക ആത്മീയ കേന്ദ്രങ്ങളിലും കയറ്റിയിറക്കി ആജ്ഞേയവാദിവരെയാക്കിയ ഭക്തഭാര്യ, എന്തു കൊണ്ടാണെന്നറിയില്ല. തറവാട്ടിലെ മുതിർന്നവരെയെല്ലാം കൂട്ടി എല്ലാ വർഷവും നടത്താറുള്ള തീർത്ഥാടനത്തിൽ മാത്രം ആ അരഭക്തനെ ഒപ്പം കൂട്ടാറില്ല. അപൂർവ്വം മാത്രം ലഭിയ്ക്കുന്ന പരോളായതു കൊണ്ട് ഈ ദിനങ്ങൾ ഞങ്ങൾ സുഹൃത്തുക്കൾ ഒന്നിച്ചടിച്ചുപൊളിക്കുകയാണു പതിവ്. പക്ഷേ ...
                
               
             
		
			
            
              
                 
              
              
                Date •  18/06/2025
                
               
    
തൊണ്ണൂറുകളുടെ മദ്ധ്യത്തിലെ ഗൾഫുജീവിതം ഭാഗ്യംകൊണ്ട് ഞങ്ങൾക്ക് ആടുജീവിതമായിരുന്നില്ല. .. സൗഹൃദക്കൂട്ടായ്മകളുടെ ഊഷ്മള കാലം... കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഒന്നിച്ചു പഠിച്ച ഞങ്ങൾ കൂടെ പഠിച്ചവരെയൊക്കെ ഒന്നൊന്നായിക്കൊണ്ടു വന്ന് ആ സൗഹൃദസംഘം വികസിപ്പിച്ചു കൊണ്ടേയിരുന്നു. വാരാന്ത്യങ്ങളിൽ സ്ഥിരം ഒത്തുകൂടിയും സൊറ പറഞ്ഞും പാരവച്ചും ജീവിതം ആലോഷമാക്കിയ കാലം.
അക്കൂട്ടത്തിൽ പാരവയ്പു സംഘത്തിന്റെ തല...
                
               
             
		
			
            
              
                 
              
              
                Date •  18/06/2025
                
               
    
ഭക്തിയിൽ കൈവിഷം കിട്ടിയ ഭാര്യയുടെ തീർത്ഥാടന പരമ്പര പരിധികളെല്ലാം ലംഘിക്കുകയാണ്. എല്ലാ മാസവും ഏതെങ്കിലും ഭക്തിപര്യവേഷണം നടത്താൻ എന്നെയും കൂട്ടിപ്പോയില്ലെങ്കിൽ സമാധാനം കിട്ടാത്ത അവസ്ഥ. ടൂസ്റ്റാർ ഹോട്ടൽ ഫസിലിറ്റി പോലുമില്ലാത്ത മലയിടുക്കുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവങ്ങളോടാണ് കക്ഷിക്ക് കൂടുതൽ താത്പര്യം. ഒരിക്കൽ താമസിച്ച 'സ്റ്റാർ'ഹോട്ടലിലെ മുറിയിൽ നൃത്തം വച്ച് എലിക്കുട്ടനേയും പുതയ്ക്ക...
                
               
             
		
			
            
              
                 
              
              
                Date •  18/06/2025
                
               
    
വേനലിൽ പൊരിയുന്ന ഹിമാലയവും നൈനിറ്റാളുമൊക്കെ കണ്ടു തളർന്ന് നേരേയെത്തിയത് ഗ്ലോബൽ വാമിങ്ങിൽ കത്തുന്ന ദുബായിലേക്ക്. വറുചട്ടിയിൽ നിന്ന് എരിതീയിലേക്കെന്ന അവസ്ഥ. ചുട് അമ്പതു ഡിഗ്രിക്കും മേലെ. മദ്ധ്യവേനലവധിയായതു കൊണ്ട് കുട്ടികളുമായി അമ്മമാരൊക്കെ നാട്ടിലേക്കു കടന്നിരിക്കുന്നു. അടിമക്കണ്ണുകളായ കണവന്മാർക്ക് എന്തു വേനലവധി.... ? നാട്ടിലെ മഴയാഘോഷിക്കാൻ പോയാൽ ചിലപ്പോൾ കഞ്ഞികുടി തന്നെ മുട്ടും....
                
              
 
             
		
			
            
              
                 
              
              
                Date •  07/10/2021
                
               
    
അഞ്ചാം ക്ലാസ്സിൽ സ്വന്തമായി നാടകം സംവിധാനം ചെയ്തവതരിപ്പിച്ച എന്നിലെ സംവിധായകനെ കണ്ടെത്താനോ പ്രോത്സാഹിപ്പിയ്ക്കാനോ അതു തൊഴിലാക്കി മാറ്റണമെന്ന് ഉപദേശിയ്ക്കാനോ മാതാപിതാക്കൾക്കോ പത്തുപതിനേഴു വർഷം പഠിപ്പിച്ച അദ്ധ്യാപകർക്കോ സാധിച്ചില്ല എന്നതാണു നഗ്നസത്യം. കണക്കിൽ കൈവിഷം കിട്ടിയതു കൊണ്ട് എഞ്ചിനീയർ ആകണമെന്ന് അവരെല്ലാം കൂടിയങ്ങു തീരുമാനിച്ചു. കപ്പൽ, ജീവിതത്തിൽ കണ്ടിട്ടില്ലാത്ത ഞാൻ ഒടുവിൽ ചെന്നുപെട്ടതോ ഏ...
                
               
             
		
			
            
              
                 
              
              
                Date •  22/09/2021
                
               
    
ദുബായിലെത്തിയ ഭാര്യയുടെ ആദ്യ ആഗ്രഹമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് തരപ്പെടുത്തുക എന്നത്. നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് എങ്ങനെയോ തരപ്പെടുത്തിയതിൻ്റെ പേരിൽ തറവാടിൻ്റെ തകർന്ന മതിലിലും കാറിലും ഇപ്പോഴും ഇടിയുടെ പാടുകൾ അവശേഷിയ്ക്കുന്നതു കൊണ്ട് പല തവണ ആലോചിയ്ക്കേണ്ടി വന്നു… പ്രോത്സാഹിപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിയ്ക്കാൻ.. നഷ്ടപരിഹാരം ഇൻഷുറൻസുകാർ കൊടുക്കുമെങ്കിലും ടാക്സിയോടിയ്ക്കുന്ന പാകിസ്ഥാനികളുടെ പ...