ഒരു തേപ്പ്കഥ

ഇന്നു വെള്ളിയാഴ്ച. അവധി ദിനമാണിവിടെ ദുബായില്‍.തേപ്പിനുള്ള ദിവസം കൂടിയായാണ് ഞാന്‍ പൊതുവേ വെള്ളിയാഴ്ചകളെ കാണുന്നത്. സന്തുഷ്ടമായ കുടുംബ ജീവിതത്തിന് വീട്ടുജോലികളില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് തുല്യ പങ്കാളിത്തമുണ്ടാവണമെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണു ഞങ്ങള്‍.

വാഷിംഗ് മെഷീന്‍ നന്നായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണോ എന്നറിയില്ല അലക്കിന്റെ ഉത്തരവാദിത്വ...

പുച്ഛഗാഥ

ദുബായില്‍ ഫിലിപ്പിനോ മെയിഡിനെ വയ്ക്കുന്നതിന് ചില നിയന്ത്രണങ്ങളുണ്ട്‌. അതു കൊണ്ട്‌ വീട്ടിലൊരു ഫിലിപ്പിനോ മെയിഡിനെ വയ്ക്കണമെന്ന ഭാര്യയുടെ നിര്‍ദ്ദേശം തീരെ പ്രോത്സാഹിപ്പിച്ചില്ല. ഞാനുഴപ്പുകയാണെന്നു കക്ഷിയ്ക്കു മനസ്സിലായി. വാശിക്കാരിയാണ്‌. എന്റെ സഹായമില്ലെങ്കിലും കാര്യം നടത്തുമെന്ന ഉഗ്രപ്രതിജ്ഞയങ്ങെടുത്തു. അഞ്ഞുറാനോടാണോടാ കളി. … ഇന്റീരിയര്‍ ഡിസൈനില്‍ സ്വന്തം സ്...

വ്യാജരാജ

ഡിക്റ്റക്റ്റീവ്‌ നോവലുകളോടുള്ള ചെറുപ്പകാലത്തെ ആരാധന കൊണ്ടാണോ എന്നറിയില്ല കുറ്റാന്വേഷണത്തോടും കുറ്റാന്വേഷകരോടും എനിക്കൊരു പ്രത്യേക മമതയുണ്ട്‌. അതു കൊണ്ടു തന്നെ എന്റെ അടുത്ത സുഹൃത്തുക്കളൊക്കെ ഷെര്‍ലക്ക്‌ ഹോംസിനോ പുഷ്പരാജിനോ പഠിയ്ക്കുന്നവരുമാണ്‌. ഞങ്ങള്‍ കുറ്റാന്വേഷകര്‍ മറ്റുള്ളവര്‍ കാണാത്തതു കാണും കേള്‍ക്കാത്തതു കേള്‍ക്കും കളയുന്നവയെടുക്കും.

അ...

താത്ത്വികപ്പാര

എന്റെ സുഹൃത്തിന്റെ ഭാര്യ ഷീജ ഭാര്യയുടെ ആത്മസുഹൃത്താണ്‌. ദിവസവും മുന്നു തവണയെങ്കിലും അവര്‍ക്കു പരസ്പരം സംസാരിയ്ക്കണം. ചിലപ്പോളതു ഒരു മണിയ്ക്കുറോളം നീളും. എന്താണിവര്‍ക്ക്‌ ഇത്രയും സംസാരിയ്ക്കാനുള്ളത്‌ എന്ന്‌ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്‌. പക്ഷെ ഒരു കാര്യമറിയാം. വിഷയം രാഷ്ട്രീയത്തിലേക്കു കടക്കുമ്പോള്‍ ശബ്ദമുയരും. സ്‌നേഹത്തിന്റെ ദാവം മാറി തര്‍ക്കത്തിലേക...

പരിണാമസ്വത്വം

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമയത്ത് ഗ്ലോബല്‍ വില്ലേജില്‍ പോയ വാമഭാഗം കുറെ ജീവികളുടെ കളിമണ്‍ പ്രതിമകളുമായാണന്നു മടങ്ങി വന്നത്‌. എന്താണുദ്ദേശമെന്നു ചോദിച്ചപ്പോൾ, ഉത്തരം മൗനം. ഒന്നെങ്കില്‍ ഇട്ടിരിയ്ക്കുന്ന ചുരിദാര്‍ നന്നായിട്ടുണ്ടെന്നു കടക്കാരി പറഞ്ഞിട്ടുണ്ടാവും. ഇല്ലെങ്കിലവരുടെ ദയനീയ കഥ കേട്ടു മനസ്സലിഞ്ഞു കാണണം. അല്ലാതെ ഒരു ഗുണവുമില്ലാത്ത ഈ സ്ഥലം മുടക്കികള്‍ വാങ്ങി, വ...

ഒരു മട്ടൺബിരിയാണിക്കഥ

കോറോണക്കാലം. അണുവിനെപ്പേടിച്ച് ഹോട്ടല്‍ ഭക്ഷണം വെല്ലപ്പോഴുമായി. പക്ഷെ എന്നും വീട്ടില്‍ നിന്നു മാത്രം കഴിച്ചാല്‍ മടുപ്പെടുക്കില്ലേ അതിനു ഭാര്യയൊരു വിദ്യ കണ്ടു പിടിച്ചു. ഇടയ്ക്കിടയ്ക്ക് ‌ഭക്ഷണമുണ്ടാക്കി സുഹൃത്തുക്കള്‍ക്കു കൊടുത്തയയ്ക്കുക. ഒരു പാലമിട്ടാല്‍ ഗതാഗതം ഇരുഭിശയിലുമുണ്ടാവുമല്ലോ. ആ തത്വം ശരിയാണെന്നു തെളിയിച്ചു കൊണ്ട് സുഹൃത്തുക്കളും പകരം കൊടുത്തയച്ചു തുട...

ഒറ്റമൂലി

സുകുമാരന്‍ വൈദ്യര്‍ നാട്ടിലെ പ്രശസ്തനായ നാട്ടു വൈദ്യനാണ് ലക്ഷണമൊത്ത പാരമ്പര്യ വൈദ്യന്‍.
പക്ഷേ പത്താം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രം. അതു കൊണ്ട്‌ ഒരു മെഡിക്കല്‍ കോളേജിലും പോയി സര്‍ട്ടിഫിക്കറ്റെടുക്കാന്‍ യോഗമുണ്ടായില്ല..!! അതൊരു കുറവല്ലേ എന്നു ചോദിച്ചാല്‍ ചരകനും സുശ്രുതനും പത്താം തരം പോലും കണ്ടിട്ടില്ലല്ലോ എന്നാകും വൈദ്യരുടെ മറുവാദം. ഒരു കണക്കിനതു ശരിയല...

നിത്യഹരിതം

മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുകയാണ്‌. ബാഹുബലിയെ തോല്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന സെറ്റ്‌. നിര്‍മ്മാതാവായ സുഹൃത്തിനെ കാണാന്‍ ചെന്നതാണ്‌. യാദൃശ്ചികമായി അവിടെ വച്ച്‌ പഴയ ഒരു നിര്‍മ്മാതാവിനെ കണ്ടുമുട്ടി. കുറെ നേരം സംസാരിച്ചു. നായക നടന്‍റെ ഡേറ്റന്വേഷിച്ചു വന്നതാണ്‌. ഇതേ നടനെ വച്ചെടുത്ത കഴിഞ്ഞ പടം എട്ടു നിലയ്ക്കു പൊട്ടി. ആകെ ഉണ്ടായ...