മധുരപ്പാര

ജീവിതത്തില്‍ ഒരു മാര്‍ഗ്ഗദര്‍ശിയുടെ രൂപത്തില്‍ നമ്മുടെ നന്മ മാത്രം കൊതിയ്ക്കുന്നപക്വതയുള്ള ഒരു സുഹൃത്തിനെ ചിലര്‍ക്കു അപ്രതീക്ഷിതമായി കിട്ടിയേക്കാം. കൊച്ചിന്‍ യൂണിവേഴ്സിറ്റിയിലെ ജീവിതത്തില്‍ എനിയ്ക്കങ്ങനെ കിട്ടിയ സുഹൃത്താണ് ശ്രീകുമാര്‍.

പ്രായത്തില്‍ എന്നെക്കാള്‍ മൂപ്പുണ്ട്. എല്‍ എല്‍ എമ്മിനു പഠിയ്ക്കുന്നു. ലോ കോളേജ...

സോഫ്റ്റ്സ്കിൽ ക്രിക്കറ്റ്

ക്യാമ്പസ്‌ ഇന്റര്‍വ്യു നടത്താന്‍ നാട്ടിലെ പ്രശസ്തമായ ഒരു പ്രൊഫഷണല്‍ കോളേജില്‍ ഒരിയ്ക്കല്‍ പോകേണ്ടി വന്നു . പട്ടാളത്തില്‍ നിന്നു വിരമിച്ച കിലുക്കത്തിലെ തിലകനെപ്പാേലൊരു മീശക്കാരന്‍ ഭീകരനാണു പ്രിന്‍സിപ്പല്‍. ഉദ്ദേശലക്ഷ്യമറിഞ്ഞിരുന്നിട്ടും ബഹുകേമമ്മാരെന്ന പട്ടം ചാര്‍ത്തി പുഷ്ടിയില്ലാത്ത ഒരഞ്ചു പേരെ പുള്ളി മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തി. വലിയ കപ്...

മൂഢ വിദ്വാൻ

എന്നെ ആദ്യമായ് കാണാന്‍ വരുമ്പോള്‍ നിര്‍മ്മല്‍ ബിടെക് ഇലക്ട്രിയ്ക്കല്‍ ബിരുദധാരിയായിരുന്നു. സപ്ലിയെത്രയെന്നു നിശ്ചയമില്ല. പഠിച്ചതുമായി പുലബന്ധമില്ലാത്ത ഏതോ സ്ഥാപനത്തില്‍ രണ്ടു വര്‍ഷമായ് തുച്ഛമായ ശമ്പളത്തിനു എന്തെല്ലാമോ പണിയെടുത്തത്രേ. വാര്‍ക്കപ്പണിയ്ക്കു പോയിരുന്നെങ്കില്‍ ഒരു പണിയെങ്കിലും പഠിച്ചെടുക്കാമായിരുന്നു. കുറച്ചു നാളായി ആ പണിയുമില്ല. സത്യം പറഞ്ഞാല്&zwj...

മിഥുന യാത്ര

പെണ്ണു കെട്ടാന്‍ പോകുന്ന ഒരുവന്‍റെ മനസ്സില്‍ ഹണിമുണിനെക്കുറിച്ച്‌ ആലോചിച്ചാല്‍ അപ്പോൾ ലഡ്ഡു പൊട്ടും. ഞാനും വിത്യസ്തനായിരുന്നില്ല. അതു കൊണ്ട്‌ വിവാഹത്തിന്റെ ബഡ്ജറ്റ്‌ ഉണ്ടാക്കിയപ്പോൾ ആദ്യമെഴുതിയതും തുക മാറ്റിവച്ചതും അതിനായിരുന്നു. ഗര്‍ഫുകാരനാണെന്നു പറഞ്ഞിട്ടു കാര്യമില്ല, ധനയന്ത്രമോ വെള്ളിമൂങ്ങയോ കയ്യിലില്ലാത്തതു കൊണ്ട്‌ കെട്ടുകഴിയുമ്പോള്‍ പോക്കറ്റു കാല...

കിഡ്നാപ്പിംഗ്

ഫാേണ്‍ ബെല്ലടിച്ചതു കേട്ടു കണ്ണു തുറന്നതാണ്. എന്തെങ്കിലും ചോദിയ്ക്കുന്നതിനു മുന്‍പ്‌ വാതില്‍ തുറക്കാന്‍ പറഞ്ഞയാള്‍ ഫോണ്‍വച്ചു. ഉറക്കച്ചടവോടെ വാതില്‍ തുറന്നതേയോര്‍മയുള്ളു, ആരോയെന്റെ കൈ പിടിച്ചു വലിച്ചു ഗേറ്റിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്കു തള്ളിക്കയറ്റി വണ്ടിയുമെടുത്തൊരു പോക്ക്‌. എന്താണ്‌ സംഭവിയ്ക്കുന്നതെന്ന്‌ ഒരു പിടിയുമില്ല. ...

സൗഹൃദക്കെണി

കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ എൻജിനീയറിങ്പഠനത്തോടൊപ്പം തുടങ്ങി വച്ച മറ്റൊരഭദ്യാസമായിരുന്നു കരാട്ടേ പഠനം. കാമ്പസിനു പുറത്തു പോയി വേണം അതു പഠിക്കാന്‍. കൂട്ടിനു ഉറ്റമിത്രം രാജേഷുമുണ്ട്‌. ഗുരുവായ സെന്‍സായിക്കും ശിഷ്യര്‍ക്കും പകല്‍ സമയമില്ലാത്തതു കൊണ്ട്‌ രാത്രിയിലാണ്‌ ക്ലാസ്സുകള്‍. ഹോസ്റ്റലില്‍ ദിവസവും ഞങ്ങളുടെ പരിശീലന പരിപാടിയുമുണ്ട്. അതു കാണാന്‍ അനുദിനം ആരാധ...

ഏകലവ്യ

ദുബായില്‍ നിരവധി ഹൗസ് മെയ്ഡുകളെ മാറി മാറി പരിക്ഷിച്ചതിനൊടുവിലാണ്‌ ആനിയെന്ന ഉത്തരവാദിത്തബോധമുള്ള ഒരു മലയാളിയെ ഞങ്ങള്‍ക്കു കിട്ടിയത്‌. എന്തും കണ്ടറിഞ്ഞു ചെയ്യുന്ന പ്രകൃതം. ഇന്നത്തെ പണി ഇന്നലെ തന്നെ പറയാതെ ചെയ്തിരിക്കും. അറിയാത്ത കാര്യങ്ങള്‍ കണ്ടു പഠിച്ചു ചെയ്യുന്നതില്‍ അഗ്രഗണ്യ.

ഒരോണത്തിന്‌ ആനിയെ വീടേല്‍പ്പിച്ച്‌ ഞങ്ങള്‍ നാട്ടിലേക്ക്‌ പോക...

ആദ്യത്തെ പെണ്ണുകാണൽ

എഞ്ചിനിയറിംഗ്‌ പഠനം കഴിഞ്ഞ്‌ മര്‍ച്ചന്റ്‌ നേവിയില്‍ പ്രവര്‍ത്തിക്കുന്ന കാലം. ആറു മാസം കടലിലൂടെ അങ്ങനെ ഒഴുകി നടന്നാല്‍ ആറു മാസം അവധി. കരയില്‍ ലഭിക്കുന്നതിന്റെ അഞ്ചിരട്ടി ശമ്പളം. വീട്ടിലെ ഇളയ ആളായതു കൊണ്ടും വിവാഹം കഴിക്കാത്തതു കൊണ്ടും ഉത്തരവാദിത്തങ്ങളൊന്നുമില്ല. ജീവിതത്തിലെ വസന്തകാലം.

അങ്ങനെ ആദ്യ അവധിക്കാലമെത്തി. കീശ നിറയെ കാശ്. ഒരു ബൈക്കുള്ളതുമെടുത്ത്...

നിമിഷ കവി

ബിച്ചു എന്‍റെ മൂത്ത സഹോദരിയുടെ മകനാണ്. നല്ല സ്നേഹമുള്ള പ്രകൃതമാണെങ്കിലും പലപ്പോഴും അവന്‍ കാരണം പല പ്രശ്നങ്ങ ളിലും ഞാന്‍ ചെന്നു പെടാറുണ്ട്. അപ്പോഴൊക്കെ സ്വന്തം അമ്മാവന്‍റെ കട്ടപ്പുക കാണാന്‍ അവതരിച്ച കൃഷ്ണനെയാണ് എനിക്കോര്‍മ വരാറുള്ളത്. ഒരിക്കലവന്‍ പാലക്കാട്‌ എഞ്ചിനീയറിംഗ്‌ കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍, അവര്‍ സംഘടിപ്പിക്ക...

ആക്സിഡന്റ്

ഹെവി ലൈസന്‍സുമായി രാഹുലിന്‍റെ ഡ്രെെവര്‍ റോളിലുള്ള പ്രകടനം തുടക്കത്തിലെന്നെ ഞൈട്ടിച്ചെങ്കിലും പെട്ടെന്നു തന്നെ എനിക്കവനെ
ഇഷ്ടമായി. ഒരു തനി ശുദ്ധന്‍. വയനാടന്‍ ചുരത്തിലൂടെ ഒഴുകി വരുന്ന കാറ്റിനു പോലും നിഷ്കളങ്കതയുണ്ടാവുമെന്നു തോന്നിപ്പിക്കുന്ന പ്രകൃതം. സംസാരപ്രിയന്‍. ഒന്നിനും ഒരു മടിയുമില്ല. പക്ഷെ കൊച്ചിയില്‍ കാണുന്നതെല്ലാം അവനത്ഭുതമാണ്.

അതവന്‍...